For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല: വി ഡി സതീശന്‍

09:33 PM Oct 21, 2024 IST | Online Desk
സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല  വി ഡി സതീശന്‍
Advertisement

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും എതിരായ പോരാട്ടമാണ് നടക്കുന്നത്. പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നത്. അങ്ങനെ നിലപാട് എടുക്കുന്നവര്‍ എന്തിനാണ് സി.പി.എമ്മിനെ സഹായിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്. ഇനി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ലയെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുത്. ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ല. അന്‍വര്‍ സി.പി.എമ്മില്‍ നിന്നും വന്ന ആളല്ലേ. അവരുടെ സ്ഥാനാര്‍ഥികള്‍ ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ ബാധിക്കില്ല. ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ല. ചേലക്കരയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും വലിയൊരു മുന്നൊരുക്കം ഇതിന് മുന്‍പ് നടത്തിയിട്ടില്ല. പറഞ്ഞത് പറഞ്ഞതു പോലെ ചെയ്തു. അദ്യ സ്‌ക്വാഡ് ശനിയാഴ്ചയും ഞായറാഴചയും ഇറങ്ങി. ചിട്ടയായിട്ടുള്ള പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു. ചേലക്കര യു.ഡി.എഫ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisement

ചേലക്കരയില്‍ യു.ഡി.എഫ്.കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേലക്കരയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും വലിയൊരു മുന്നൊരുക്കം ഇതിന് മുന്‍പ് നടത്തിയിട്ടില്ല. പറഞ്ഞത് പറഞ്ഞതു പോലെ ചെയ്തു. അദ്യ സ്‌ക്വാഡ് ശനിയാഴ്ചയും ഞായറാഴചയും ഇറങ്ങി. ചിട്ടയായിട്ടുള്ള പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു. ചേലക്കര യു.ഡി.എഫ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,എ.ഐ.സി.സി.ജന.സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി,വി.കെ.അറിവഴകന്‍ , നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എം.അമീര്‍ ,കണ്‍വീനര്‍ ഇ.വേണുഗോപാലമേനോന്‍, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍,മുന്‍ കെ.പി.സി.സി. പ്രസിഡന്റ് .എം.സുധീരന്‍,യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസന്‍,പി.കെ.കുഞ്ഞാലികുട്ടി,പി.സി.വിഷ്ണുനാഥ്,ബെന്നിബഹനാന്‍ എം.പി.,ഷിബുബേബി ജോണ്‍,വി.കെ.ശ്രീകണ്ഠന്‍,മോന്‍സ് ജോസഫ്,അനൂപ് ജേക്കബ്,ടി.എന്‍.പ്രതാപന്‍,ഷാനിമോള്‍ ഉസ്മാന്‍,ജെബിമേത്തര്‍ സ്ഥാനാര്‍ഥി രമ്യഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചേലക്കരയില്‍ യു.ഡി.എഫ്.കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ നേതൃത്വത്തിൽ അതിഗംഭീര റോഡ് ഷോയും നടന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.