കൊടുംചൂടിന് ശമനമില്ല; വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം
07:22 PM Mar 25, 2024 IST
|
veekshanam
Advertisement
തിരുവനന്തപുരം: വേനൽ മഴ പെയ്തിട്ടും സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല. താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ഉയർന്നിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായി. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിയുമെത്തി. സാധാരണ നിലയേക്കാൾ രണ്ടുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് കൂടുതലാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Advertisement
Next Article