രാജ്യത്ത് കോൺഗ്രസിലേക്ക് കഴിഞ്ഞ ഒരുമാസം കടന്നുവന്ന പ്രമുഖർ ഇവർ
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി പേരാണ് ദേശീയതലത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. താഴെത്തട്ടിൽ പ്രവർത്തകരുമായി ബന്ധമുള്ള നേതാക്കളാണ് കോൺഗ്രസിലേക്ക് വന്നവരിൽ ഏറെയും.
1)ആന്ധ്രാപ്രദേശ്
നന്ദ്യാല്‍ ജില്ലയിലെ നന്തിക്കോട്ട്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് വൈഎസ്ആര്‍എസ് സിപി (വൈഎസഎആര്‍എസ് കോണ്‍ഗ്രസ് പാര്‍ട്ടി) എംഎല്‍എ ആര്‍തര്‍ ടോഗുരു. ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്റ് വൈ.എസ്.ശര്‍മിളയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2)തെലങ്കാന
ചെവല്ല ലോക്സഭ മണ്ഡലത്തിലെ സിറ്റിംഗ് ബിആര്‍എസ് എംപി ഡോ.ജി രഞ്ജിത്ത് റെഡ്ഡി, ഹൈദരാബാദ് ജില്ലയിലെ ഖൈരതാബാദ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിആര്‍എസ് എംഎല്‍എ ദാനം നാഗേന്ദര്‍, മുതിര്‍ന്ന ബിജെപി നേതാവും മെഹ്ബൂബ് നഗര്‍ ലോക്സഭ മണ്ഡലത്തില്‍ രണ്ടുതവണ എംപിയുമായിരുന്ന എ.പി.ജിതേന്ദര്‍ റെഡ്ഢി, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ മന്ത്രിയുമായ ടീഗല കൃഷ്ണ റെഡ്ഡി, അദ്ദേഹത്തിന്റെ മരുമകളും രംഗ റെഡ്ഡി ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ ടീഗല അനിത റെഡ്ഡി എന്നിവര്‍ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
3)രാജസ്ഥാന്‍
ആര്‍എല്‍പിയുടെ മുതിര്‍ന്ന നേതാവ് ഉമ്മേദ റാം ബേനിവാള്‍ രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ഡോട്ടാസരയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
4)ഉത്തര്‍പ്രദേശ്
സീതാപൂര്‍ ജില്ലയിലെ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് പ്രമോദ് വര്‍മ യുപിസിസി പ്രസിഡന്റ് അജയ് റായിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
5)കര്‍ണാടക
ഉഡുപ്പി,ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുള്ള ബിജെപി നേതാക്കളായ മുന്‍ എംപി ജയപ്രകാശ് ഹെഗ്‌ഡേ, മുന്‍ എംഎല്‍എമാരായ സുകുമാര്‍ ഷെട്ടി, എംപി കുമാരസ്വാമി എന്നിവര്‍ കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചിക്മംഗ്ലൂര്‍, ഷിമോഗ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകും. തുംകൂറില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവും മുന്‍ എംപിയുമായ മുദ്ദഹനുമെ ഗൗഡ തിരികെ കോണ്‍ഗ്രസിലെത്തി. 2014-2019ല്‍ തുംകൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ജനകീയ എംപിയായിരുന്ന മുദ്ദഹനുമെ ഗൗഡയുടെ വരവ് തുംകൂര്‍ ലോക്‌സഭ സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരും.
6)ഒഡീഷ
പ്രമുഖ ഒഡിയ സിനിമ താരം മനോജ് മിശ്ര എഐസിസി ഒഡീഷയുടെ ചുമതലയുള്ള അജോയ് കുമാര്‍, പിസിസി പ്രസിഡന്റ് ശരത് പട്‌നായിക്, നിയമസഭ കക്ഷി നേതാവ് നരസിംഹ് മിശ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്ര മന്ത്രി ശ്രീകാന്ത് ജെന ഒഡീഷയുടെ സ്വതന്ത്ര ചുമതലയുള്ള ഡോ.അജോയ് കുമാറിന്റെ സാന്നിധ്യത്തില്‍ ദില്ലിയിലെത്തിയാണ് ശ്രീകാന്ത് ജെന കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
7)രാജസ്ഥാന്‍
ചുരുവില്‍ നിന്നുള്ള സിറ്റിംഗ് ബിജെപി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ ബിജെപിയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്ക് വഹിച്ച പ്രമുഖ ജാട്ട് രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള നേതാവാണ് രാഹുല്‍ കസ്വാന്‍. കഴിഞ്ഞ 25 വര്‍ഷമായി പാര്‍ട്ടി ജയിക്കാത്ത ചുരുവില്‍ 1999 മുതല്‍ നടന്ന അഞ്ചു ലോക്സഭ തിരഞ്ഞെടുപ്പുകളിലും കസ്വാന്‍ കുടുംബമാണ് ചുരുവില്‍ നിന്നും വിജയിച്ചിട്ടുള്ളത്.
8)ഹരിയാന
ഹിസാറില്‍ നിന്നുള്ള സിറ്റിംഗ് ബിജെപി എംപി ചൗധരി ബ്രജേന്ദ്ര സിംഗ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ദില്ലിയിലെത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയില്‍ നിന്ന് പരമാവധി ലോക്‌സഭ സീറ്റുകള്‍ വിജയിക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇത് ഊര്‍ജമാകും.
9)ഉത്തര്‍പ്രദേശ്
മഹാരാജ്ഗഞ്ജ് ജില്ലയില്‍ നൗതന്‍വ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയും ബിഎസ്പി നേതാവുമായ അമന്‍ മണി ത്രിപാഠി ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ ബാന്‍സ്ഗാവില്‍ നിന്നുള്ള മുന്‍ മന്ത്രിയും രണ്ടു തവണ എംഎല്‍എയുമായ സദല്‍ പ്രസാദ് (ബിഎസ്പി), ഹാപൂറില്‍ നിന്നും നാല് പ്രാവശ്യം എംഎല്‍എയായിരുന്ന ഗജ്‌രാജ് സിംഗ് (ആര്‍എല്‍ഡി) എന്നിവര്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ, പിസിസി പ്രസിഡന്റ് അജയ് റായ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആരാധന മിശ്ര മോന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
10)ത്രിപുര
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പീജുഷ് കാന്തി ബിശ്വാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.