Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൂന്നാം മോദി സർക്കാരിന്റെ പ്രത്യുപകാരം; ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പാക്കേജ്

12:30 PM Jul 23, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. 26,000 കോടി രൂപയാണ് ബിഹാറില്‍ ദേശീയ പാത വികസനത്തിന് അനുവദിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക പ്രതിരോധത്തിനായി ബിഹാറിന് 11,500 കോടി അനുവദിച്ചു.

Advertisement

ആന്ധ്രപ്രദേശില്‍ നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിനുള്ള സഹായം എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൻ പദ്ധതികളും ഫണ്ടും ഉൾപ്പെടെ ബീഹാർ ആന്ധ്ര സംസ്ഥാനങ്ങൾക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്. ഭരണം നിലനിർത്താൻ സഹായിച്ചതിന്റെ പ്രതിഫലം ബജറ്റിൽ പ്രതിഫലിച്ചു എന്നത് ആന്ധ്രയ്ക്കും ബീഹാറിനും ലഭിച്ച പ്രത്യേക ബജറ്റ് പരിഗണനയിൽ വ്യക്തമാണ്.

Tags :
featurednationalnews
Advertisement
Next Article