For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നയൻതാരയെ മറികടന്ന് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തി ഈ താരം

11:16 AM Jun 15, 2024 IST | ലേഖകന്‍
നയൻതാരയെ മറികടന്ന് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തി ഈ താരം
Advertisement
Advertisement

തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. എന്നാൽ തമിഴകത്ത് താരത്തിന്റെ ഒന്നാം സ്ഥാനത്തിൽ മാറ്റം വന്നിരിക്കുകയാണ് ഇപ്പോൾ. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയൻതാര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലൂടെ തൃഷയ്ക്ക് ലോകമെമ്പാടുമുള്ള ആരാധക ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുകയാണ് നടി.

തൃഷ നായികയായി തമിഴിൽ നിരവധി സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയിൽ തൃഷയാണ് നായിക. അജിത്ത് ആണ് സിനിമയിൽ നായകനാകുന്നത്. സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.