തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ഇനി യുഡിഎഫ് നയിക്കും; ഉപതിരഞ്ഞെടുപ്പില്‍ വിജയം
12:14 PM Jul 31, 2024 IST | Veekshanam
Advertisement
കൊല്ലം: തൊടിയൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്. പുലിയൂര്‍ വഞ്ചി വെസ്റ്റ് ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് മണ്ണേലാണ് വിജയിച്ചത്. 30 വോട്ടുകള്‍ക്കാണ് വിജയിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ജബ്ബാര്‍ വെട്ടത്തയ്യത്തിനെയാണ് നജീബ് മണ്ണേല്‍ പരാജയപ്പെടുത്തിയത്. 23 അംഗ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായിരുന്ന സലിം മണ്ണേലിന്റെ മരണത്തോടെ ഇരുപക്ഷത്തും 11 അംഗങ്ങളാണ് നിലവിലുണ്ടായിരുന്നത്.നജീബ് മണ്ണേലിന് 657 വോട്ടുകളാണ് ലഭിച്ചത്. അബ്ദുല്‍ ജബ്ബാറിന് 627 വോട്ടുകളും. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാസറുദ്ദീനാണ് മൂന്നാം സ്ഥാനത്ത്. 232 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി മണി കെ സിക്ക് ഏഴ് വോട്ടുകളാണ് ലഭിച്ചത്.
Advertisement