Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ. തോമസ് എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി

01:54 PM Dec 30, 2023 IST | Online Desk
Advertisement

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. എന്‍ സി പിയില്‍ രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചു മാറണം എന്ന് ധാരണയുണ്ടായിരുന്നെന്നും വിഷയത്തില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നും ആണ് ആവശ്യം. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നേരത്തെ തന്നെ തോമസ് കെ തോമസ് പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്‍ സി പിയില്‍ ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനം എ കെ ശശീന്ദ്രനും ശേഷിക്കുന്ന രണ്ടര വര്‍ഷം തനിക്കും എന്നായിരുന്നു ധാരണ.

Advertisement

പക്ഷേ പി സി ചാക്കോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ഈ ധാരണയില്‍ മാറ്റം വരുത്തിയെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. ആദ്യത്തെ ധാരണ പ്രകാരമുള്ള തീരുമാനം നടപ്പിലാക്കണം എന്ന ആവശ്യത്തിലുറച്ചാണ് ഇപ്പോള്‍ എം എല്‍ എ, എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Advertisement
Next Article