Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മണിപ്പുർ -അസം അതിർത്തിയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി; രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം അഴുകിയ നിലയിൽ

10:39 AM Nov 16, 2024 IST | Online Desk
Advertisement

ഇംഫാൽ: മണിപ്പുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും അഴുകിയ നിലയിസുള്ള മൃതദേഹങ്ങൾ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Advertisement

ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങൾക്കിടെയാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. ഒരു കൈക്കുഞ്ഞ് ഉൾപ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ ചിൻ കുക്കി നാർക്കോ തീവ്രവാദികളാണെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചിരുന്നു.തട്ടിക്കൊണ്ടുപോയവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്നും ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മണിപ്പുരിലെ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജിരിബാം ഉൾപ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്‌സ്‌പ) പ്രഖ്യാപിച്ചിരുന്നു

Tags :
national
Advertisement
Next Article