എഐ ക്യാമറയെ ഭയന്ന് സീറ്റ്ബെൽറ്റ് ഇടാൻ ശ്രമിച്ചു ; നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
05:34 PM Oct 11, 2024 IST | Online Desk
Advertisement
തൃശൂർ: ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഒരു യുവാവും രണ്ട് പ്രായമായവരുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മറിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അണലൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ധൃതിയിൽ സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് ഓടിയെത്തിയവരോട് കാർ ഓടിച്ച യുവാവ് പറഞ്ഞത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ മുൻസിപ്പാലിറ്റി അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. ഇത് എഐ ക്യാമറയാണോ എന്ന് തെറ്റിദ്ധരിച്ച് സീറ്റ്ബെൽറ്റ് ഇടാൻ ശ്രമിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.
Advertisement