For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി

01:35 PM Feb 07, 2024 IST | Online Desk
വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി
Advertisement

മാനന്തവാടി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി. സുരഭിക്കവലയില്‍ പാലമറ്റത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ഈ ആഴ്ച രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാകുന്നത്.

Advertisement

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച താന്നിതെരുവില്‍ കടുവ പശുക്കിടാവിനെ കൊന്നു തിന്നിരുന്നു. താന്നിതെരുവ് താഴെത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. എന്നാല്‍ വീണ്ടും കടുവയുടെ ആക്രമണം തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.