Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതപോസ്റ്റിൽ നിന്ന് ഷോക്കേറ്റ്, രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

03:53 PM Dec 18, 2024 IST | Online Desk
Advertisement

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വൈദ്യുതപോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റ് തിരുച്ചിറപ്പള്ളി മണൈപ്പാറൈ സ്വദേിശികളായ മാണിക്കം, കലൈമാണി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത് . തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം. ഇന്ന് കരാർ ജീവനക്കാരായ ഇവർ രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു.
ഇരുവരും പോസ്റ്റിലുണ്ട് എന്നത് ശ്രദ്ധിക്കാതെ വൈദ്യുത ലൈൻ ഓണാക്കിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വൻപ്രതിഷേധമാണ് ഉയരുന്നത്.

Advertisement

Tags :
featuredkerala
Advertisement
Next Article