തിരുവനന്തപുരത്ത് രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താൽ
12:03 PM Dec 22, 2023 IST | Online Desk
Advertisement
തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍.ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
Advertisement
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.ആക്രമണം ഉണ്ടായപ്പോള്‍ പൊലീസ് നോക്കി നിന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.