Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'മലയോളം മലയാളം' ഇന്ന് ലോക മാതൃഭാഷാദിനം

Advertisement

തിരുവനന്തപുരം: ഇന്ന് ലോക മാതൃഭാഷ ദിനം. എല്ലാവർഷവും ഫെബ്രുവരി 21നാണ് ആഗോളതലത്തിൽ മാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നത്. ലോകഭാഷകളെ ആദരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യവുമായി 1999 നവംബർ 17നാണ് യുനെസ്കോ ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്.

Advertisement

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിനിടെ ഉണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ഇന്ന് മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും ഭാഷാ പ്രതിജ്ഞ ചൊല്ലാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്

Tags :
featuredkerala
Advertisement
Next Article