തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു
02:40 PM Dec 11, 2023 IST | Online Desk
Advertisement
മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഏഴ് മാസം പ്രായമുളള ഹാജാമറിയമാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂര്‍ കളത്തുംപടിയന്‍ ശിഹാബുദ്ദീന് ദമ്പതികളുടെ മകളാണ് ഹാജാമറിയം.
Advertisement
കുഞ്ഞ് മൂത്രമൊഴിച്ചത് വൃത്തിയാക്കാന്‍ സമിയ്യ കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞുമുണ്ടായിരുന്നു. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമിയ്യ ഓടിയപ്പോള്‍ കാല് കല്ലില്‍ തടഞ്ഞ് കൈയില്‍ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും എത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.