Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗുണാ കേവിലേക്ക് സഞ്ചാരികളുടെ പ്രവാഹം; സിനിമ പുറത്തിറങ്ങിയ ശേഷം സർവകാല റെക്കോഡ്

11:46 AM Mar 19, 2024 IST | ലേഖകന്‍
Advertisement
Advertisement

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ സഞ്ചാരികളുടെ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ നിശബ്ദത ഭേദിച്ചത് ഗുണ. പിന്നാലെ ഗുഹയുടെ പേര് ഗുണ കേവ്സ് എന്നാക്കി തമിഴ്‌നാട് വനംവകുപ്പ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലൂടെ കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുണ കേവ് വീണ്ടും ചർച്ചയാകുകയാണ്. കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികൾ എല്ലാവരും തന്നെ കാണാൻ ഏറെ കൊതിക്കുന്ന ഒരു സ്ഥലമാണ് ഗുണ കേവ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ഗുണ കേവ് കാണാനെത്തുന്ന ഒരു സംഘം യുവാക്കളുടെ കഥ പറഞ്ഞ മഞ്ഞുമ്മൽ ബൊയ്സ് കേരളത്തിന് പുറമെ തമിഴ് നാട്ടിലും മികച്ച പ്രതികരണത്തോടെ മുന്നേറിയാണ്.
ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. തമിഴ്നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്.

സിനിമയിൽ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരിൽ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിൾസ് കിച്ചൺ. കൊടൈക്കനാലിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഗുണ കേവ്.

ഗുണ കേവിൽ അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മാത്രമാണ് ജീവനോടെ പുറത്തുവന്നത്. എറണാകുളത്ത് നിന്ന് 2006 ൽ ഇവിടെയെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാളാണ് ജീവനോടെ രക്ഷപ്പെട്ട ഏക ഭാഗ്യവാൻ. ഗുണ കേവിൻ്റെ താഴ്ച ഇന്നും കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. സമീപത്തെ കൊക്കയിൽ ജീവനൊടുക്കാൻ നിരവധിയാളുകൾ ഇവിടേക്ക് എത്തിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിരുന്നു.

Tags :
CinemaEntertainment
Advertisement
Next Article