For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം, അറിയാനുള്ളതെല്ലാം

07:11 AM Nov 18, 2023 IST | ലേഖകന്‍
ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം  അറിയാനുള്ളതെല്ലാം
Advertisement

കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 18, 19 തീയതികളിൽ എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം.

Advertisement

റദ്ദാക്കിയ ട്രെയ്നുകൾ.

നവംബർ 18-ന് (ശനിയാഴ്ച)

16603 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്
06018 എറണാകുളം- ഷൊർണ്ണൂർ മെമു
06448 എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ

നവംബർ 19-ന് (ഞായർ) റദ്ദാക്കിയ ട്രെയിനുകൾ

16604 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു മാവേലി എക്സ്പ്രസ്
06017 ഷൊർണ്ണൂർ- എറണാകുളം മെമു
06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ
06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ
06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
17-ന് യാത്രയാരംഭിക്കുന്ന 16127 ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16128 ഗുരുവായൂർ- ചെന്നൈ എഗ്മോർ എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16630 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് ഷൊർണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16629 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണ്ണൂരിനും ഇടയിൽ റദ്ദാക്കി.
17-ന് യാത്രയാരംഭിക്കുന്ന 12978 അജ്മീർ- എറണാകുളം മരുസാഗർ എക്സ്പ്രസ് തൃശ്ശൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16342 തിരുവനന്തപുരം സെൻട്രൽ- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16341 ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16327 മധുര- ഗുരുവായൂർ എക്സ്പ്രസ് ആലുവയ്ക്കും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16188 എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ റദ്ദാക്കി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

17-ന് ആരംഭിക്കുന്ന 16335 ഗാന്ധിധാം ബി.ജി.- നാഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽനിന്ന് പൊള്ളാച്ചി, മധുര, നാഗർകോവിൽ വഴി തിരിച്ചുവിടും. തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവില്ല

17-ന് ആരംഭിക്കുന്ന 16381 പുണെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശ്ശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവഗിരി, കടക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവില്ല.

സമയം പുനക്രമീകരിച്ചവ

18-ന് ഉച്ചയ്ക്ക് 2.25-ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഏഴുമണിക്കൂർ വൈകി രാത്രി 9.25-ന് മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.

Author Image

ലേഖകന്‍

View all posts

Advertisement

.