Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ട്രാസ്ക്' ഗൃഹമൈത്രി : രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറി.

07:43 PM Dec 18, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഗൃഹമൈത്രി 2022 പദ്ധതിയിലൂടെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം നടത്തി. അസോസിയേഷൻ സാമൂഹ്യക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി ഗൃഹമൈത്രി 2022 പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച രണ്ടു വീടുകളിൽ രണ്ടാമത്തെ വീടിൻറെ താക്കോൽദാനം ട്രാസ്ക് ജോയിന്റ് സെക്രട്ടറി (സോഷ്യൽ വെൽഫയർ കൺവീനർ) ജയേഷ് എങ്ങണ്ടിയൂർ, ട്രാസ്ക് അംഗം ജയന്റെ ഭാര്യയായ സവിതക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ 02-ാം വാർഡിലാണ് (കരുവന്നൂർ) വീട് നിർമ്മിച്ചു നൽകിയത്.

Advertisement

ഇരിഞ്ഞാലക്കുട ചെയർപേഴ്സൺ ശ്രീമതി സുജാ സജീവ് കുമാറിൻറെ സാന്നിധ്യത്തിൽ ട്രാസ്ക് കേന്ദ്ര കമ്മിറ്റി അംഗമായ‌ ഷാനവാസ് എം എം സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗമായ തൃതീഷ് കുമാർ, മുൻകാല ഭാരവാഹികൾ ആയിരുന്ന അജയ് പങ്ങിൽ, ഇഖ്ബാൽ കുട്ടമംഗലം, ശ്രീജിത്ത്, മണികണ്ഠൻ എന്നിവർ ആശംസകളും കേന്ദ്ര കമ്മിറ്റി അംഗമായ ധന്യ മുകേഷ് നന്ദിയും അറിയിച്ചു. വാർഡ് മെബർ രാജി, ട്രാസക് അംഗങ്ങളായ മുകേഷ് കാരയിൽ, ഷിജു എന്നിവരും, മുനിസിപ്പാലിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.

Advertisement
Next Article