ചാര്‍ധാം പാതയില്‍ തുരങ്കം ഇടിഞ്ഞുവീണ് അപകടം; രക്ഷാദൗത്യം വീണ്ടു തടസ്സപ്പെട്ടു
04:01 PM Nov 17, 2023 IST
|
Veekshanam
Advertisement
ന്യൂഡൽഹി: ഉത്തരകാശിയില്‍ ചാര്‍ധാം പാതയില്‍ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാദൗത്യം വീണ്ടു തടസ്സപ്പെട്ടു .ലോഹഭാഗത്ത് ഡ്രില്ലിംഗ് മെഷീന്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഡ്രില്ലിംഗ് തടസപ്പെട്ടത്. 25 മീറ്ററോളം തുരന്ന ശേഷമാണ് ഡ്രില്ലിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ഈ ലോഹഭാഗങ്ങള്‍ ഗ്ലാസ് കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Advertisement
ഇതിന് ശേഷം സ്റ്റീല്‍ പൈപ്പ് വഴി തുരങ്കത്തിനകത്ത് മറ്റൊരു തുരങ്ക പാത നിര്‍മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പദ്ധതി.
Next Article