ഷാർജ- ഇന്ത്യ എയർ റൂട്ടിൽ തിരുവനന്തപുരം ഒന്നാമത്
01:02 PM Dec 12, 2023 IST
|
ലേഖകന്‍
Advertisement
തിരുവനന്തപുരം: ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേർ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്തു കൊച്ചിയും (88,689) മൂന്നാം സ്ഥാനത്തു ഡൽഹിയുമാണ് ( 77,859).
ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% വർധന. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നത്
Advertisement
Next Article