For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒരേസമയം രണ്ട് ചിത്രങ്ങൾ; രാജമൗലിയുടെ മകനും ഫഹദ് ഫാസിലും ഒന്നിക്കുന്നു

11:26 AM Mar 20, 2024 IST | ലേഖകന്‍
ഒരേസമയം രണ്ട് ചിത്രങ്ങൾ  രാജമൗലിയുടെ മകനും ഫഹദ് ഫാസിലും ഒന്നിക്കുന്നു
Advertisement
Advertisement

ഫഹദ് ഫാസിലുമൊത്തുള്ള രണ്ട് സിനിമകളുടെ പ്രഖ്യാപനവുമായി എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഒരേസമയം രണ്ട് സിനിമകളാണ് ഫഹദിനൊപ്പം കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്.
''രണ്ട് വർഷം മുമ്പ് നവാഗതനായ സിദ്ധാർഥ് നടേലുമായി പ്രചോദനാത്മകമായ സൗഹൃദ സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെയാണ് പുതുമുഖം ശശാങ്ക് യെലേതിയില്‍ നിന്നും മറ്റൊരു ത്രില്ലിങ് ഫാന്റസി കഥ വെളിച്ചത്തെത്തുന്നത്. ഈ രണ്ട് കഥകളും ഞങ്ങളെ ആവേശഭരിതരാക്കി. എന്നാൽ രണ്ട് സ്ക്രിപ്റ്റുകള്‍ക്കും ഇരുവരും ഒരേ നടന്റെ അടുത്തേക്ക് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല, അതു മാത്രമല്ല ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹം സമ്മതിക്കുമെന്നും ഞങ്ങൾ കരുതിയില്ല, കാലങ്ങളായി ആരാധിക്കുന്ന മനുഷ്യൻ, വൈദഗ്ധ്യത്തിന്റെ പ്രതിരൂപം, സമാനതകളില്ലാത്ത ഫഹദ് ഫാസില്‍. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു, സർ. ഇത് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രേമലു ആണ്. ഒരു കൂട്ടം യുവ പ്രതിഭകളെയും അരങ്ങേറ്റക്കാരെയും പ്രോത്സാഹിപ്പിച്ചതിന് നന്ദി. നന്ദി ഷോബു ഗാരു, എപ്പോഴും എന്റെ മെന്റർ ആയിരുന്നതിന്, ഒപ്പം ഈ യാത്രയില്‍ എന്നോടൊപ്പം കൈകോർത്ത എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി ചിന്ന ഗാരു.''എന്നാണ് കാർത്തികേയയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍', സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ' എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. എസ്.എസ്.രാജമൗലിയാണ് ഇരു ചിത്രങ്ങളും അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രങ്ങള്‍ നിർമിക്കുന്നത്. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകള്‍.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.