For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'കേരളത്തിന് പാര്‍ലമെന്റില്‍ ഇനി രണ്ട് ശബ്ദങ്ങള്‍': കെ.സുധാകരന്‍ എംപി

11:47 AM Jun 18, 2024 IST | Online Desk
 കേരളത്തിന് പാര്‍ലമെന്റില്‍ ഇനി രണ്ട് ശബ്ദങ്ങള്‍   കെ സുധാകരന്‍ എംപി
Advertisement

വയനാട് മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും പകരമായി വന്ന പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. രാഹുലിനെ വാൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച വയനാട് ജനത പ്രിയങ്കാ ഗാന്ധിയേയും അത്രമേൽ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയക്കും. വയനാടിന് ഇനി മുതൽ രണ്ട് കരുതലാണ്. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇനി മുതല്‍ രണ്ട് ശബ്ദങ്ങള്‍ ഉയരുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisement

രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാട്ടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങനെ നന്ദിയോടെ ഓർക്കുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാൻ കഴിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ടാണ്. വയനാടുമായി രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ ബന്ധമാണ്. ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നിങ്ങൾക്ക് നൽകുന്നു എന്നാണ് പ്രിയങ്ക ഗാന്ധിയെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി പറഞ്ഞത്.

Tags :
Author Image

Online Desk

View all posts

Advertisement

.