Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

03:54 PM Feb 01, 2024 IST | ലേഖകന്‍
Advertisement
Advertisement

ഝാർഖണ്ഡില്‍ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ഗോദ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ ഒരു മുറിയിലാണ് ഇരുവരേയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 300 കിലോ മീറ്റർ അകലെയാണ് വെടിവെപ്പ് നടന്ന അപ്ഗ്രേഡഡ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്. അതേസമയം രണ്ട് അധ്യാപകരുടേയും മൃതദേഹം സ്കൂളിലെ മുറിയിലെ തറയില്‍ നിന്നാണ് കണ്ടെത്തിയത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന അധ്യാപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

Advertisement
Next Article