Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് രണ്ടു യുവാക്കൾ വെന്തുമരിച്ചു

12:03 PM Mar 03, 2024 IST | Veekshanam
Advertisement

കോഴിക്കോട്: അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് രണ്ടു യുവാക്കൾ വെന്തുമരിച്ചു കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി.മരിച്ചവരെ തിരിച്ചറിഞ്ഞു. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ്.യാത്രക്കാരായ രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

Advertisement

Tags :
kerala
Advertisement
Next Article