Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

10:05 AM Apr 01, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു ഡി എഫ്. നിയമസഭ പ്രസംഗം പുസ്തക വിതരണത്തിനെതിരെയാണ് യു ഡി എഫ് പരാതി നൽകിയത്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതി നൽകിയിരിക്കുന്നത്.ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്.

Advertisement

Tags :
featured
Advertisement
Next Article