For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലക്കാട്‌ യുഡിഎഫ് മത്സരിക്കുന്നത് എൽഡിഎഫ്-ബിജെപി സയുക്ത സ്ഥാനാർഥികൾക്കെതിരെ; കെ മുരളീധരൻ

10:31 PM Nov 10, 2024 IST | Online Desk
പാലക്കാട്‌ യുഡിഎഫ് മത്സരിക്കുന്നത് എൽഡിഎഫ് ബിജെപി സയുക്ത സ്ഥാനാർഥികൾക്കെതിരെ  കെ മുരളീധരൻ
Advertisement

പാലക്കാട്‌: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് വേണ്ട നോട്ട് മതി എന്ന സ്ഥിതിയാണെന്ന് കെ മുരളീധരൻ. പാലക്കാട് യുവജം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കോട്ടത്തിനായി മേപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് മത്സരിക്കുന്നത് എൽഡിഎഫ് ബിജെപി സയുക്ത സ്ഥാനാർഥികൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

പാതിരാത്രി കോൺഗ്രസ് വനിതാ പ്രവർത്തകരുടെ മുറിയിൽ പൊലീസ് കയറിയതിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടോ എന്ന് പോലും തോന്നിപ്പിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
വർഗീയത മാത്രം പ്രസംഗിക്കുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യക്കാർ പോലും തോൽപ്പിച്ചു വിട്ട പാർട്ടിക്ക് തൃശൂര്‍ പൂരംകലക്കി എം.പിയെ ഉണ്ടാക്കിക്കൊടുത്തത് പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപിയെ ജയിപ്പിച്ചതിൽ പിണറായിക്ക് ഗുണമുണ്ടായി
പക്ഷേ ഇപ്പോ തന്തയ്ക്ക് വിളിക്കുമ്പോൾ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
വേറെ ആരെങ്കിലും പറഞ്ഞിരുന്നേൽ ജയിലിൽ കിടന്നേനെ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സിപിഎം നു കേരളത്തിലും സംഭവിക്കും.
പിണറായി മാത്രമാകും ഇതിന് കുറ്റക്കാരനെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സിപിഎം എഫ്.ബി പേജിൽ വന്ന പോസ്റ്റ് സി.പി.എം തന്നെ പോസ്റ്റ് ചെയ്തതാണെന്നും,കേരളത്തില്‍
പിണറായി ഭരണം തകര്‍ന്നെന്നും,റോഡുകള്‍ പൊട്ടി പൊളിഞ്ഞ സ്ഥിതിയാണ്.എല്ലാ വകുപ്പുകളും പരാജയമാണ്.ഇതിന് പാലക്കാട് പിണറായി വിജയന് മറുപടി കൊടുക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

വി.കെ ശ്രീകണ്ഠന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ,ഷാഫി പറമ്പില്‍ എം.പി,മോന്‍സ് ജോസഫ്,എം.മോഹന്‍,എ.തങ്കപ്പന്‍,മരക്കാര്‍മാരായ മംഗലം,സി.ചന്ദ്രന്‍,പി.കെ ഫിറോസ്,കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.