16 വാർഡുകളിൽ യുഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒടുവിൽ ഫലം ലഭിക്കുമ്പോൾ യുഡിഎഫിന് 16 സീറ്റുകളിൽ ഭൂരിപക്ഷമുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ ഒഴിവു വന്ന സീറ്റ് എസ്ഡിപിഇിയിൽ നിന്നു കോൺഗ്രസ് പിടിച്ചെടുത്തു. തഴവാ ഗ്രാമ പഞ്ചായത്ത് 18ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം. മുകേഷ് 249 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷത്തിൽ തൊട്ടടുത്ത ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ഇവിടെ ഇടതു സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിക്കും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേർ സ്ത്രീകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.