സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കും: യുഡിഎഫ് യോഗം തുടങ്ങി
12:29 PM Jan 10, 2024 IST
|
ലേഖകന്
Advertisement
തിരുവനന്തപുരം: പിണറായി വിജയൻ നയിക്കുന്ന കിരാത ഭരണത്തിനെതിരേ സമരമുഖം ശക്തമാക്കുന്നതടക്കം ആലോചിക്കുന്നതിന് യുഡിഎഫ് ഉന്നതതല യോഗം കന്റോൺമെന്റ് ഹൗസിൽ തുടങ്ങി. ആസന്നമായ ലോക് സഭാ തെരഞ്ഞെടുപ്പ്, സർക്കാരിനെതിരായ പ്രക്ഷോഭം, രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം തുടങ്ങിയവ ചർച്ച ചെയ്യുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കൺവീനർ എം.എം. ഹസൻ, കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ, ഡി. ദേവരാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Advertisement
Next Article