Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാർലമെന്റിനു മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു

12:22 PM Dec 12, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: ശബരിമല തീർഥാടകർ അനുഭവിക്കുന്ന തീരാ ദുരിതത്തിൽ യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. ശബരിമലയിൽ ഒരു സുരക്ഷയും ഏർപ്പെടുത്താതെ തീർഥാടകരെ അനാഥമാക്കിയെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയെയും നവകേരള സദസിനു നിയോ​ഗിച്ചിരിക്കയാണ്. നവ കേരള സദസിന് 2500 ൽപ്പരം പൊലീസ് ഉള്ളപ്പോൾ ശബരിമല ഡ്യൂട്ടിക്ക് 650 പോലീസ് മാത്രമാണെന്നും ആന്റോ ആന്റണി ആരോപിച്ചു.
എല്ലാ നിയന്ത്രണങ്ങളും നിഷ്പ്രഭമാക്കി, പതിനായിരങ്ങളാണ് ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത്. 18 മണിക്കൂർ വരെ ക്യൂ നിന്നാലും ദർശനം കിട്ടാതെ ഭക്തർ മടങ്ങുകയാണ്. ക്യൂ നിൽക്കുന്ന ഭക്തർക്ക് ആഹാരമോ കുടിവെള്ളമോ കിട്ടാനില്ല. നിരവധി പേരാണ് ക്യൂ നിൽക്കുന്ന സ്ഥലത്ത് കുഴഞ്ഞു വീഴുന്നത്. ഒരു കുട്ടി മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദർശനം സു​ഗമമാക്കുന്നതിന് കേന്ദ്ര സേനയെ നിയോ​ഗിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

Advertisement

സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടൽ തേടി അടിയന്തിര പ്രമേയത്തിന് ടിഎൻ പ്രതാപൻ എംപിയുടെ നോട്ടീസ്.

ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരി സമയം കളയുകയാണ്. ഇരുപത് മണിക്കൂറും അതിലധികവും ക്യൂവിൽ നിന്നിട്ടും ദർശനത്തിന് സാധിക്കാതെ ഭക്തജനങ്ങൾ വലയുന്ന സാഹചര്യമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തിരക്ക് നിയന്ത്രിക്കാൻ നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ മതിയായ താല്പര്യം കാണിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

വെർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് തികഞ്ഞ പരാജയമായ സ്ഥിതിയാണുള്ളത്. കേന്ദ്ര സർക്കാർ ഇടപെട്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് നോട്ടീസിൽ പറയുന്നു.

Advertisement
Next Article