For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം; സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്; ഡിസംബർ 1 മുതൽ സർക്കാരിനെതിരെ കുറ്റവിചാരണ സദസ്

03:39 PM Nov 03, 2023 IST | Veekshanam
വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം  സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്  ഡിസംബർ 1 മുതൽ സർക്കാരിനെതിരെ കുറ്റവിചാരണ സദസ്
Advertisement

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ 140 നിയോജകമണ്ഡലങ്ങളിലും ഡിസംബർ 1 മുതൽ 20 വരെ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. ഇന്നലെ ചേർന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി കൺവീനർ എം.എം. ഹസൻ പറഞ്ഞു. സൂം മീറ്റിംഗിലൂടെയാണ് യോഗം ചേർന്നത്.

Advertisement

യുഡിഎഫ് ജില്ലാ ചെയർമാന്മാരും കൺവീനറന്മാരും പ്രത്യേക ക്ഷണിതാക്കളായി സൂം മീറ്റിംഗിൽ പങ്കു ചേർന്നു. പ്രതിപക്ഷ നേതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി.പി. ജോൺ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, ജി. ദേവരാജൻ എന്നിവരും പങ്കെടുത്തു. തകരുന്ന കേരളത്തിന്റെ നേർചിത്രം ജനങ്ങൾക്കുമുമ്പിൽ "കുറ്റപത്രമായി" സദസ്സിൽ അവതരിപ്പിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുകയും ചെയ്യുമെന്ന് എം.എം. ഹസൻ

സർക്കാരിനെതിരായ കുറ്റവിചാരണ സദസിൽ
യുഡിഎഫ് പ്രവർത്തകർക്കു പുറമേ
സർക്കാരിൽ നിന്നു പണം കിട്ടാതെ കഷ്ടത
അനുഭവിക്കുന്ന നെൽ, നാളികേര, റബ്ബർ
കർഷകർ, കെഎസ്ആർടിസി അടക്കമുള്ള
സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കാതെ
ദുരിതമനുഭവിക്കുന്നവർ, ആനുകൂല്യങ്ങൾ
ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന
പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, സാമൂഹ്യക്ഷേമ പെൻഷനും ചികിത്സാ സഹായവും ലഭിക്കാത്തവർ, പിഎസ്സി റാങ്ക് ലിസ്റ്റിൽപ്പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജോലിക്കു കാത്തിരിക്കുന്ന തൊഴിൽരഹിതർ
തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും.

ദുരിതമനുഭവിക്കുന്നവരുടെ കാഴ്ചപ്പാടുകൾ പറയാൻ അവർക്കു സമയം നൽകും. കുറ്റവിചാരണ സദസ് സംഘടിപ്പിക്കുവാൻ നിയോജകമണ്ഡലം തലത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.
നവംബർ 10-ാം തീയതിക്കു മുമ്പായി യുഡിഎഫ് ജില്ലാ കമ്മറ്റികളും, നവംബർ 10-നും 15-നുമിടയ്ക്ക് യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗങ്ങളും, നവംബർ 15-നും 25-നും ഇടയ്ക്ക് പഞ്ചായത്ത്തല നേതൃയോഗങ്ങളും നടത്തുവാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എം. ഹസൻ പറഞ്ഞു.

കുറ്റവിചാരണ സദസിന്റെ മുന്നോടിയായി നിയോജകമണ്ഡലം തലത്തിൽ വിളംബര ജാഥകൾ നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുഡിഎഫിന്റെ നേതൃത്വത്തിൽ "സേവ് സെക്കുലറിസം, സേവ് ഇന്ത്യ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഫെബ്രുവരി മാസത്തിൽ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചതായും കൺവീനർ എം.എം. ഹസൻ പറഞ്ഞു.

Tags :
Author Image

Veekshanam

View all posts

Advertisement

.