Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമലയിലെ പ്രതിസന്ധി:യു ഡി എഫ് പ്രതിനിധി സംഘം പമ്പ സന്ദർശിക്കും

12:04 PM Dec 11, 2023 IST | Online Desk
Advertisement
Advertisement

ശബരിമല:ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ല.

പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലിയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഈ പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല.ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തിരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങള്‍ ചേര്‍ന്ന് ഭക്തര്‍ക്ക് ആവശ്യമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു ഡി എഫ് പ്രതിനിധി സംഘം ഉടന്‍ പമ്പ സന്ദര്‍ശിക്കും.

Advertisement
Next Article