Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുഡിഎഫ് ഒറ്റക്കെട്ട്; ഉജ്ജ്വല വിജയം നേടും: വി കെ ശ്രീകണ്ഠൻ എംപി

07:13 PM Oct 22, 2024 IST | Online Desk
Advertisement

പാലക്കാട്‌: യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടുമെന്നും വി കെ ശ്രീകണ്ഠൻ എംപി. പാർട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽക്കേ ഒരേ മനസ്സോടെയാണ് മണ്ഡലത്തിലും ജില്ലയിലും പ്രവർത്തിക്കുന്നത്. ഇന്നലകളിൽ യാതൊരു അഭിപ്രായവും പറയാത്തവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തി എങ്കിൽ അതിന് പിന്നിൽ മറ്റ് ഇടപെടലുകളാണ് ഉള്ളത്. അത്തരം ഇടപെടലുകൾക്ക് മുൻപിൽ കോൺഗ്രസും യുഡിഎഫും നിന്ന് കൊടുക്കില്ല. ഇവിടെ വർഗീയ ഫാസിസ്റ്റ് ശക്തികളുമായാണ് പോരാട്ടം. എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി ഞങ്ങൾ നേരിടുന്നത്. വ്യക്തിപരമായ താല്പര്യങ്ങൾക്ക് അടിമപ്പെടുന്നവർ പാർട്ടിയെ തള്ളിപ്പറയുമ്പോൾ അവരെ അതിനും പ്രാപ്തരാക്കിയത് പാർട്ടി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Tags :
kerala
Advertisement
Next Article