യു.എഫ്.സി റിയാദ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദാർ അൽ ബൈദയിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യം നേടിയെടുക്കാൻ ധീരമായി പോരാടിയ മഹാന്മാരുടെ ത്യാഗങ്ങൾ ക്ലബ് പ്രസിഡണ്ട് ബാബു മഞ്ചേരി സ്മരിച്ചു.
വയനാട്ടിലും വിലങ്ങാടും നടന്ന ഉരുൾപൊട്ടലുകളിൽ മരണപ്പെട്ടവർക്കായി യോഗത്തിൽ പ്രാർത്ഥന നടത്തുകയും, ആ പ്രദേശങ്ങളിൽ ഭക്ഷണവും ഉറക്കവും ഇല്ലാതെ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ സംഘടനകളെയും അതിലെ അംഗങ്ങളെയും അനുസ്മരിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളിൽ പല പ്രവാസി സുഹൃത്തുക്കളുടെയും സഹോദരന്മാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ നവാസ് കണ്ണൂർ, ജാഫർ ചെറുകര, റഹ്മാൻ തരിശ്, മജീദ് ബക്സർ, ബാവ ഇരുമ്പുഴി, ശബീർ മലപ്പുറം, ജസീം, ശരത് എന്നിവർ പ്രസംഗിച്ചു. ഹകീം, ചെറിയാപ്പു മേൽമുറി, ജാനിസ്, വൈശാഖ് കണ്ണൂർ, യഹ്‌യ, സവാദ് എന്നിവർ നേതൃത്വം നൽകി. ഉമ്മർ മേൽമുറി സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ അധ്യക്ഷനായിരുന്നു. സാഹിർ നന്ദിയും പറഞ്ഞു.