Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'താങ്ങി' നിർത്തുന്നവർക്ക് താങ്ങായി കേന്ദ്ര ബജറ്റ്, ബീഹാറിനും ആന്ധ്രയ്ക്ക് വാരിക്കോരി നൽകി

ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി- കെപിസിസി പ്രസിഡന്റ്
Advertisement

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ വീണ്ടും കേരളത്തിന് അവഗണന. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റില്‍ കേരളത്തിന് പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും വേണ്ടി വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ബജറ്റിൽ ഒരു പദ്ധതിപോലും പ്രഖ്യാപിച്ചിട്ടില്ല.

Advertisement

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ കോൺഗ്രസ്‌ എംപിമാർ രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം പോലും ഉണ്ടാകാത്തത് കേരളത്തിന് നിരാശ സമ്മാനിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വിമർശിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച്‌ നില്‍ക്കുന്ന സർക്കാർ ആണിതെന്ന ആരോപണത്തെ കൂടുതല്‍ സാധൂകരിക്കുന്ന ബജറ്റാണിതെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് ബജറ്റിന് പിന്നിലെന്നാണ് പ്രേമചന്ദ്രന്റെ ആക്ഷേപം.

അതേസമയം കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ കൊണ്ടും സംസ്ഥാനത്തിന് യാതൊരു ഗുണവും ഇല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കേരളത്തില്‍ വികസനം വരണമെങ്കില്‍ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണം. മറിച്ച്‌ സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. ബിഹാറിനെയും ആന്ധ്രയെയും മാത്രമാണ് ബജറ്റില്‍ പരിഗണിച്ചത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്രം അവഗണിച്ചവെന്നും ഹൈബി കുറ്റപ്പെടുത്തി.

ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പില്‍ എംപി പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങള്‍ ബജറ്റില്‍ ഇല്ല. ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പില്‍ വിമർശിച്ചു.

ആന്ധ്രാപ്രദേശിനും ബിഹാറിനും വേണ്ടിയുള്ള ബജറ്റെന്ന് ബെന്നി ബഹ്നാൻ എംപിയും പരിഹസിച്ചു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ആന്ധ്രയ്ക്ക് കൊടുക്കേണ്ട വിഹിതം പത്ത് വർഷത്തിന് ശേഷമാണ് കൊടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയുടെ നിലനില്‍പ്പിനായുള്ള ബജറ്റാണിത്. കേരളത്തിന്റെ ടൂറിസം മേഖലയെ പരിഗണിച്ചില്ല. തീർത്ഥാടന ടൂറിസത്തിന് മറ്റു ചില മുഖവും അജണ്ടയും കൊടുക്കുന്നുവെന്നും ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി.

Tags :
featuredkeralanational
Advertisement
Next Article