Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വന്യ ജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്

12:58 PM Feb 22, 2024 IST | Online Desk
Advertisement

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കില്‍ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു.

Advertisement

വന്യജീവി സംരക്ഷണ നിയമം 1972ലെ വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ പിടികൂടാനും, മയക്കുവെടി വയ്ക്കാനും, കൊല്ലാനുമുള്ള അവകാശമുണ്ട്. അതിനാല്‍ ഈ നിയമം വേണ്ട വിധത്തില്‍ ഉപയോഗിച്ച് വയനാട്ടിലെ കര്‍ഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാന്‍ തയ്യാറാവണം.' - ഭുപേന്ദര്‍ യാദവ് പറഞ്ഞു.

നിരന്തരം ശല്യമാകുന്ന വന്യമൃഗങ്ങളെ തുരത്തുകയോ കൊല്ലുകയോ ചെയ്യണമെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിയമങ്ങള്‍ തടസമാകും എന്നതായിരുന്നു കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഈ ചോദ്യം ഇന്നും ആവര്‍ത്തിച്ചപ്പോഴാണ് മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, കടുവ പോലുള്ള മൃഗങ്ങളാണെങ്കില്‍ കേന്ദ്ര അനുമതി തേടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അടിയന്ത ഘട്ടങ്ങളില്‍ ഫോണ്‍ കോളിലൂടെയായാല്‍ പോലും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Next Article