For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം; യുഡിഎഫ്

10:45 AM Feb 21, 2024 IST | Online Desk
കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ  സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം  യുഡിഎഫ്
Advertisement

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് യുഡിഎഫ്. ബിജെപിയുടെ കർണാടക സംസ്ഥാന അധ്യക്ഷൻറേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ബേലൂർ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന് കർണാടക ധനസഹായം നൽകിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആശ്വാസ ധനം നൽകുന്നതിനെ പോലും എതിർക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും, രാഹുൽഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെങ്കിൽ ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

Advertisement

വന്യജീവികളെ പ്രതിരോധിക്കാൻ കേന്ദ്രനിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ മന്ത്രിക്ക് കഴിയുമോ എന്ന് ഐസി ബാലകൃഷ്ണൻ ചോദിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസർക്കാർ നൽകുക ? വന്യജീവി ആക്രമണത്തിൽ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ടെന്നും ഒരു കേന്ദ്രമന്ത്രിയെ പോലും ഈ വഴി കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ വ​യ​നാ​ട് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് വ്യ​ക്ത​മക്കിയിരുന്നു.
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മ​നു​ഷ്യ​ജീ​വ​നു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഭൂ​പേ​ന്ദ്ര യാ​ദ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.