കോഴിക്കോട് സർവകലാശാല- ഗവർണർ പോര് രൂക്ഷം: സ്ഥിതി ഭയാനകം
കോഴിക്കോട്: കോഴിക്കോട് സർവകലാശാ ക്യാംപസിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ സർക്കാരും സർവകലാശാലയും ഗവർണറെ വെല്ലുവിളിച്ച് രംഗത്ത്. ഗവർണറുടെ സന്ദർശനത്തിനു മുന്നോടിയായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന കറുത്ത ബാനർ അഴിച്ചു മാറ്റണമെന്ന് ഗവർണർ വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇന്നു രാത്രിയും ബാനർ അവിടെത്തന്നെയുണ്ട്.
അതിനിടെ വൈസ് ചാൻസിലറോട് വിശദീകരണം തേടാനും രാജ്ഭവൻ നീക്കം തുടങ്ങി. വിവാദ ബാനർ അഴിച്ചു മാറ്റണമെന്ന് പൊലീസിനു നിർദേശം നൽകിയെങ്കിലും തങ്ങളല്ല, സർവകലാശാലയാണ് അതു ചെയ്യേണ്ടതെന്ന് പൊലീസും നിലപാട് എടുത്തു.
അതിനിടെ ഒരു പോസ്റ്റർ അഴിച്ചാൽ നൂറ് പോസ്റ്റർ കെട്ടുമെന്ന വെല്ലുവിളിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോമും രംഗത്തെത്തി. മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ. എൻ. ഷംസീർ എന്നിവരും രംഗത്തെത്തി. കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ഗവർണർക്കെതിരേ രംഗത്തു വന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഗവർണറുടെ പരിപാടി. വലിയ സംഘർഷമാണ് കോഴിക്കോട് ക്യാംപസിൽ ഉടലെടുക്കുന്നത്.