Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നേതാക്കളുടെ അന്യായ അറസ്റ്റ്; പ്രതിഷേധ ജ്വാലയുമായി യുഡിവൈഎഫ്

07:04 PM Oct 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നേതാക്കളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ യുഡിവൈഎഫ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ക്രിമിനൽ പോലീസിന് സംരക്ഷണം ഒരുക്കിയും സംഘ്പരിവാറിന് ഒത്താശ ചെയ്‌തും ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന സമിതി നടത്തിയ നിയമസഭ മാർച്ചിനു നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാർ പി. ഇസ്മായേലും പറഞ്ഞു.

Advertisement

കേരളത്തിലെ യുവജനതയുടെ വികാരമാണ് മാർച്ചിൽ മുഴങ്ങിയത്. ഇതിൽ വിറളി പൂണ്ട് അന്യായമായി കേസ് ചാർജ് ചെയ്ത‌്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് ജന:സെക്രട്ടറി പി.കെ ഫിറോസിനെയും പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.തുടർ പ്രതിഷേധത്തിൻ്റെ ഭാഗമായി ഒക്ടോബർ 11ന് വെള്ളിയാഴ്ച‌ വൈകിട്ട് 4 മണിക്ക് ജില്ല ആസ്ഥാനങ്ങളിൽ യുഡിവൈഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാർ പി. ഇസ്‌മായേലും അറിയിച്ചു.

Tags :
keralaPolitics
Advertisement
Next Article