Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓര്‍മ്മ കുറവില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍

02:05 PM Feb 09, 2024 IST | Online Desk
Advertisement

വാഷിങ്ടണ്‍: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ മെക്‌സിക്കന്‍ പ്രസിഡന്റാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന് ഓര്‍മശക്തി കുറവാണെന്നും ഏറെ പ്രായമായെന്നുമുള്ള ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിന്റെ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് രോഷംകൊണ്ടത്. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വലിയ അബദ്ധമാണ് ബൈഡന്റെ വായില്‍ നിന്ന് വന്നത്. ഈജിപ്ത് പ്രസിഡന്റിനെ മെക്‌സിക്കന്‍ പ്രസിഡന്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Advertisement

രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവു പറ്റിയെന്ന് ആരോപിച്ച റിപ്പോര്‍ട്ടിന് മറുപടി പറയാനാണ് ബൈഡന്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ബൈഡനോട് ഗസ്സ സംഘര്‍ഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ ബൈഡന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചത്.

നിങ്ങള്‍ക്ക് അറിയുന്നത് പോലെ ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാന്‍ മെക്സിക്കന്‍ പ്രസിഡന്റ് അല്‍ സിസി തയ്യാറായിരുന്നില്ല. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അതിര്‍ത്തി തുറക്കാന്‍ തയ്യാറായത്.-എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും രഹസ്യരേഖകള്‍ കൈവശം വെച്ചതില്‍ ബൈഡന് തെറ്റുപറ്റിയെന്ന് നീതിന്യായ വകുപ്പ് സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് ഹറിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഓര്‍മക്കുറവുള്ള പ്രായം കൂടിയ മനുഷ്യനായതിനാല്‍ ബൈഡനെതിരെ കുറ്റം ചുമത്തേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രതിരോധിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ മെക്സിക്കന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ മാറിപ്പറഞ്ഞത്.

Advertisement
Next Article