Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി

12:19 PM Jun 12, 2024 IST | Online Desk
Advertisement

വില്‍മിംഗ്ടണ്‍ (യുഎസ്): നിയമവിരുദ്ധമായി തോക്ക് വാങ്ങാന്‍ കള്ളം പറഞ്ഞതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി. തോക്ക് കൈവശം വെക്കാന്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഹണ്ടര്‍ ബൈഡന്‍ കള്ളം പറയുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഫെഡറല്‍ കോടതി ജൂറി അദ്ദേഹത്തിനെതിരായ മൂന്ന് കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Advertisement

2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ കുറ്റങ്ങളിലാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

എല്ലാ ആരോപണങ്ങളും ഹണ്ടര്‍ ബൈഡന്‍ നിഷേധിച്ചിട്ടുണ്ട്. അടുത്ത വിചാരണ സെപ്റ്റംബര്‍ അഞ്ചിന് ലോസ് ആഞ്ജലസില്‍ നടക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement
Next Article