Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സബ് ട്രഷറിയില്‍ നിന്ന് 12.10 ലക്ഷം രൂപ തട്ടിയെടുത്തു: അഞ്ച് ട്രഷറി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

10:46 AM Jun 14, 2024 IST | Online Desk
Advertisement

കഴക്കൂട്ടം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് 12.10 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. സംഭവത്തില്‍ അഞ്ച് ട്രഷറി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Advertisement

മരിച്ചവരുടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനസംഘം കണ്ടെത്തി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഇവര്‍ കഴക്കൂട്ടം സബ് ട്രഷറി ഓഫിസര്‍ക്കും പൊലീസിലും പരാതി നല്‍കി. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് പണം പിന്‍വലിച്ചത്. മൂന്നിന് രണ്ട് ലക്ഷം രൂപയും നാലിന് 50,000 രൂപയും പിന്‍വലിച്ചു. പണം പിന്‍വലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.

കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാല്‍, ചെക്ക് ബുക്കിന് താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതത്രെ. ഇവരുടെ പരാതിയില്‍ നടന്ന പരിശോധനയിലാണ് മരണപ്പെട്ട രണ്ടുപേരുടെ അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നത് ശ്രദ്ധയില്‍പെട്ടത്.

മരണപ്പെട്ട ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും മരണപ്പെട്ട സുകുമാരന്റെ അക്കൗണ്ടില്‍ നിന്ന് 2,90,000 രൂപയുമാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സി.സി ടി.വി കാമറ ഓഫ് ചെയ്തതിനുശേഷമാണ് പണംതട്ടല്‍ എന്ന് കണ്ടെത്തി. കൂടുതല്‍പേരില്‍നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

പുതിയ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം തട്ടിയത്. കഴക്കൂട്ടം പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പണം തട്ടിയെടുത്തത് ആരെന്ന് തെളിഞ്ഞാല്‍ അറസ്റ്റുള്‍പ്പെടെ നടപടികള്‍ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണര്‍ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടക്കും

Advertisement
Next Article