Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് വി ഡി സതീശന്‍

11:26 AM Mar 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ജനകീയ വിഷയത്തിലാണ് അവര്‍ ഇടപെട്ടത് .സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു.ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്.അവരാണ് മൃതശരീരം റോഡില്‍ വലിച്ചിഴച്ചു കൊണ്ടുപോയത്.

Advertisement

ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല.ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പില്‍ കറക്കി.പോലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട.പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുകയാണ്.രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്.മാത്യൂ കുഴല്‍നാടനോടുള്ള വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും പിണറായി വിജയന്‍ കളയുന്നില്ലകോതമംഗലത്ത് വൈകാരികമായ പ്രതിഷേധമാണ് നടന്നത്.കളക്ടര്‍ ചര്‍ച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി.പ്രശ്‌നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്.കള്ള കേസുകള്‍ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കില്‍ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.സര്‍ക്കാരിന്റെ കൃത്യ വിലോപത്തിനെതിരെ എവിടെയാണ് പ്രതിഷേധിക്കേണ്ടത്? തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ട്.10 ലക്ഷം കൊടുത്താല്‍ പ്രശ്‌നം തീരില്ല.ദൈവാധീനം കൊണ്ടാണ് ആനയില്‍ നിന്ന് പലരും രക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞുഇന്ദിരയുടെ കുടുംബത്തില്‍ നിന്നൊരാള്‍ക്ക് ജോലി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
Next Article