Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രിസ്ത്യന്‍ പള്ളികള്‍ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്ന് വി ഡി സതീശന്‍

12:43 PM Feb 16, 2024 IST | Online Desk
Advertisement

മലപ്പുറം: വര്‍ഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാന്‍ ബി.ജെ.പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ക്രിസ്ത്യന്‍ പള്ളികള്‍ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement

'പള്ളികള്‍ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബി.ജെ.പി. കേരളത്തിലും ഇത് തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണ്' -അദ്ദേഹം പറഞ്ഞു.

മതേതര രാജ്യത്തെ മതരാജ്യമാക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. 'ഇത്രയും വലിയ മതേതരത്വമുള്ള രാജ്യത്തെ തകര്‍ത്ത് മതാധിഷ്ടിത രാജ്യമാക്കാന്‍ ഒരു പ്രധാനമന്ത്രി ശ്രമിക്കുന്നു എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് മാധ്യമങ്ങളൊക്കെ വളരെ ശ്രദ്ധയോടെ ജനമനസ്സുകളില്‍ എത്തിക്കേണ്ട കാര്യമാണിത്. ലോകം മുഴുവന്‍ അമ്പലമുണ്ടാക്കാന്‍ നടക്കുകയാണ് മോദി. പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവല്‍ഭടനാണ്' -അദ്ദേഹം ചോദിച്ചു.

Advertisement
Next Article