Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നാടിനൊപ്പം, നേരിനൊപ്പം 48 വർഷങ്ങൾ; ഇന്ന് വീക്ഷണം സ്ഥാപക ദിനം

12:06 PM Feb 11, 2024 IST | Veekshanam
Advertisement
Advertisement

മലയാളികളുടെ വാർത്ത സംസ്കാരത്തിന് നിലപാടിന്റെ കരുത്തുപകർന്ന വീക്ഷണം 48 സംവത്സരങ്ങൾ പൂർത്തീകരിച്ച് ജൈത്രയാത്ര തുടരുകയാണ്. കേരളക്കരയിലെ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം മതേതര ജനാധിപത്യമൂല്യങ്ങളിൽ ഊന്നിയാണ് മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വീക്ഷണത്തിന്റെ സ്നേഹ സ്പർശം ഏറ്റുവാങ്ങിയവർ നിരവധിയാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങളെ തെല്ലും ഭയപ്പെടാതെ വാർത്തയുടെ വസ്തുതയും തേടി ജൈത്ര യാത്ര തുടരുകയാണ്. വിപുലമായ ഓൺലൈൻ സംവിധാനവും നിലവിൽ വീക്ഷണത്തിനുണ്ട്. ഈ വർഷം വാർഷികാഘോഷം വിപുലമായാണ് സംഘടിപ്പിക്കുന്നത്. വരുന്ന 19ന് എറണാകുളം ഗോകുലം പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് അവാർഡ് നിശയും കലാപരിപാടികളും നടക്കും. 1976ൽ ഫെബ്രുവരി 11ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വീക്ഷണം ദിനപത്രം ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇപ്പോൾ വീക്ഷണത്തിന്റെ ചെയർമാൻ. എഐസിസി അംഗം അഡ്വ.ജയ്സൺ ജോസഫ് ആണ് നിലവിലെ മാനേജിങ് ഡയറക്ടർ.

Tags :
featuredkerala
Advertisement
Next Article