വിജിലൻസ് അന്വേഷണം; ബാർകോഴ ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം
02:32 PM Jun 10, 2024 IST
|
Online Desk
Advertisement
ബാർകോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം. പണപ്പിരിവ് പോലീസ് അന്വേഷിച്ചില്ലെന്നും ശബ്ദരേഖ പുറത്ത് വന്നത് എങ്ങനെ ആണെന്നുള്ള അന്വേഷണമാണ് നടന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Advertisement
മദ്യനയം അനുകൂലമാക്കാൻ പണപ്പിരിവ് നിർദ്ദേശിച്ചുള്ള ബാറുടമയുടെ ശബ്ദരേഖയാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതിയിലേക്ക് കൺതുറന്നില്ല എന്നും, എക്സൈസ് വകുപ്പിൽ ടൂറിസം വകുപ്പ് കൈകടത്തുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണം തേടിയ റോജി എം ജോൺ ആരോപിച്ചു. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
Next Article