Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാധവനായി വിനായകൻ, സുരാജ് ശങ്കുണ്ണിയായി; 'തെക്ക് വടക്ക്' ചിത്രീകണം തുടങ്ങി

01:05 PM Apr 06, 2024 IST | Online Desk
Advertisement

പാലക്കാട്: ആദ്യമായി വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന “തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കെഎസ്ഇബി എഞ്ചീനർ മാധവന്റെ വേഷത്തിലാണ് വിനായകൻ അഭിനയിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും വേഷമിടുന്നു. എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിംസ്, വാർസ് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

ജയിലറിനു ശേഷം വിനായകൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

“വിനായകൻ - സുരാജ് കൂട്ടുകെട്ട്, നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രസകരമായ കഥ, പരസ്യ രംഗത്തു നിന്നുള്ള സംവിധായകൻ പ്രേം ശങ്കർ- തുടങ്ങിയവർക്കൊപ്പം അണിയറയിലും കഥാപാത്രങ്ങളായും വ്യത്യസ്തമായ കോമ്പിനേഷനാണ് തെക്ക് വടക്ക് സിനിമയുടെത്”- നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.

“ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന നിലയ്ക്കാണ് ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വർഷം ഓണം റിലീസായി സിനിമ തിയറ്ററിൽ എത്തിക്കും”- നിർമ്മാതാവ് വി. എ ശ്രീകുമാർ പറഞ്ഞു.

Tags :
CinemaEntertainmentkerala
Advertisement
Next Article