For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ഫസ്റ്റ് ലുക്ക് പുറത്ത്

01:11 PM Feb 22, 2024 IST | Online Desk
വിനീത് ശ്രീനിവാസന്റെ  ഒരു ജാതി ജാതകം  ഫസ്റ്റ് ലുക്ക് പുറത്ത്
Advertisement

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു ജാതി ജാതക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിനീതിന്റെ ഈ വ്യത്യസ്ത സ്റ്റൈലിന് ആളുകളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.

Advertisement

നിരവധി സിനിമ താരങ്ങളും സംവിധായകരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. 'തിര', 'ഗോദ' എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.