For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുതുചരിത്രമെഴുതി വിരാട് കോലി: ഏകദിനത്തിൽ 50 സെഞ്ചുറി നേടുന്ന ആദ്യ താരം

07:16 PM Nov 15, 2023 IST | Veekshanam
പുതുചരിത്രമെഴുതി വിരാട് കോലി  ഏകദിനത്തിൽ 50 സെഞ്ചുറി നേടുന്ന ആദ്യ താരം
Advertisement

മുംബൈ: : ഏകദിന സെഞ്ചറികളുടെ എണ്ണത്തില്‍ അര്‍ധസെഞ്ചുറി നേടി റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. 49 സെഞ്ചറി നേടിയ സച്ചിനെ മറികടന്നാണ് കോലി പുതുചരിത്രം കുറിച്ചത്. ഏകദിന ലോകകപ്പിലെ റണ്‍നേട്ടത്തിലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ കോലി പിന്നിലാക്കി. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സെന്ന റെക്കോര്‍ഡാണ് കോലി തകര്‍ത്തത്.

Advertisement

കോലിയുടെയും(117) ശ്രേയസ് അയ്യരുടെയും (105) സെഞ്ച്വറി കരുത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ 397 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ശുഭ്മൻ ഗിൽ( 88) ക്യാപ്റ്റൻ രോഹിത് ശർമ(47) കെ എൽ രാഹുൽ (39) എന്നിവരുടെ വമ്പനടിയിലാണ് ആദ്യ സെമിയിൽ ന്യൂസിലൻഡിന് മുന്നിൽ ടീം ഇന്ത്യ കൂറ്റൻ സ്കോർ തീർത്തത്. മറുപടി ബാറ്റിംഗിൽ മുഹമ്മദ് ഷമിയുടെ ബോളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ന്യൂസിലാൻഡിന്റെ ഓപ്പണർമാരായ ഡെവോൺ കോൺവേയും (13) രചിൻ രവീന്ദ്രയും(13) പുറത്തായി.

Author Image

Veekshanam

View all posts

Advertisement

.