For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിഷ്ണുപ്രിയ വധക്കേസ്, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

04:13 PM May 13, 2024 IST | Online Desk
വിഷ്ണുപ്രിയ വധക്കേസ്  പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
Advertisement

കണ്ണൂർ:പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തത്തിനും 10 വര്‍ഷം തടവിനും ശിക്ഷിച്ചു.പ്രണയപ്പകയില്‍ കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂര്‍ ആശുപത്രി ജീവനക്കാരിയുമായ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി.

Advertisement

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പിച്ചതായിരുന്നു.വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണായകമായി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാറാണ് ഹാജരായത്.
സംസ്ഥാനമാകെ ഉറ്റുനോക്കുന്ന വിഷ്ണുപ്രിയ വധകേസില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചത്.

Tags :
Author Image

Online Desk

View all posts

Advertisement

.