Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ചോറ് ഇവിടെയും കൂറ് അവിടെയും' തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ വി എസ് സുനില്‍കുമാര്‍

12:00 PM Dec 27, 2024 IST | Online Desk
Advertisement

തൃശൂര്‍: കോര്‍പ്പറേഷനിലെ മേയര്‍ എം കെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന രീതിയാണ് മേയര്‍ക്കെന്നും അദ്ദേഹം ആരോപിച്ചു. സ്‌നേഹ സന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനില്‍ നിന്ന് ക്രിസ്തുമസ് കേക്ക് സ്വീകരിച്ചതാണ് സുനില്‍കുമാറിനെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. കേക്ക് സ്വീകരിച്ച നടപടി ആസൂത്രിതമാണന്നും അദ്ദേഹം ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു.

Advertisement

'ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നടപടികളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്ന് അന്നുതന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് എല്‍ഡിഎഫ് തീരുമാനിക്കേണ്ട കാര്യമാണ്. എന്തുചെയ്താലും സ്ഥാനം നഷ്ടപ്പെടില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്തുചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനായില്ല'- സുനില്‍കുമാര്‍ പറഞ്ഞു.

എം കെ വര്‍ഗീസിന്റെ സീറ്റിന്റെ ബലത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ ഇടതുഭരണം മുന്നോട്ടുപോകുന്നത്. മേയര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയാല്‍ പിന്തുണപിന്‍വലിക്കുമെന്നും അങ്ങനെ കോര്‍പ്പറേഷന്‍ ഭരണം പോകുമെന്നും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് മേയര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ അദ്ദേഹം പലപ്പോഴും പുകഴ്ത്തിയിരുന്നു. ഇത് വിമര്‍ശനത്തിനിടയാക്കിയതോടെ വാക്കുകളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്ന മറുപടിയുമായി മേയര്‍ രംഗത്തെത്തിയിരുന്നു.

സ്‌നേഹത്തിന്റെ ദിവസമായ ക്രിസ്തുമസിന് വീട്ടില്‍ ആരുവന്നാലും സ്വീകരിക്കുമെന്നും മറ്റൊരു ചിന്തയും ഇല്ലായിരുന്നു എന്നുമാണ് സുരേന്ദ്രന്റെ സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സുരേന്ദ്രന്‍ വന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മേയറുമായുളള കൂടിക്കാഴ്ച രാഷ്ട്രീയ പരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശം മാത്രമായിരുന്നു എന്നുമാണ് സുരേന്ദ്രന്‍ അന്ന് മറുപടി നല്‍കിയത്.

Tags :
featuredkeralanewsPolitics
Advertisement
Next Article