വയനാട് ദുരന്തം; മരണപ്പെട്ടവർക്ക് വേണ്ടി മൗനമാചരിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി
01:05 PM Jul 31, 2024 IST
|
Online Desk
Advertisement
കല്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി. പാർലമെന്റിൽ സെൻട്രൽ ഹാളിൽ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗങ്ങൾ മൗനമാചാരിച്ചു. രാജ്യസഭ നേതാവും. എ. ഐ. സി. സി. പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ തുടങ്ങിയ എം.പി. മാർ സന്നിഹിതരായിരുന്നു.
Advertisement
Next Article